Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan Fraud

Kozhikode

വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​യ്പാ ത​ട്ടി​പ്പ്: പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ച് വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് എം​പ്ലോ​യീ​സ് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ 11 പോ​ലീ​സു​കാ​ര്‍, സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍.2023ല്‍ ​ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ സൊ​സൈ​റ്റി​യി​ല്‍ നി​ന്നും 2.5 ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. വാ​യ്പ ല​ഭി​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​ണ് ജാ​മ്യം നി​ന്ന​ത്.

സാ​ല​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ജാ​മ്യ​മാ​യി ന​ല്‍​കി​യ​ത്. പ​ലി​ശ ഉ​ള്‍​പ്പെ​ടെ 30 ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​ച്ച​ട​യ്ക്ക​ണം എ​ന്ന് കാ​ണി​ച്ച് അ​ടു​ത്തി​ടെ ജാ​മ്യ​ക്കാ​ര​ന് സൊ​സൈ​റ്റി​യി​ല്‍ നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

2.5 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യ്ക്ക് പ​ക​രം വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച് 25 ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല. സൊ​സൈ​റ്റി​യി​ലെ ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും പ​രാ​തി ഉ​യ​ര്‍​ന്ന​തും പോ​ലീ​സ് കേ​സെ​ടു​ത്ത​തും. മു​മ്പ് ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up